#MM_തലക്കെട്ട്_1
ഒമാൻ - ഇന്ത്യ കായിക മേളയ്ക്ക് നാളെ തുടക്കം. ഇന്ത്യൻ എംബസ്സി, ഒമാൻ കായിക മന്ത്രാലയം, എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗമാണ് മേള സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് ബോഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന പരിപാടി ഒമാൻ സിവിൽ സർവീസ് മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ സൈദ് അൽ മാർഹോൺ ഉത്ഘാടനം നിർവഹിക്കും. ഉത്ഘാടന ചടങ്ങിന് ശേഷം ഗോകുലം എഫ്.സി യും സൂർ സ്പോർട്സ് ക്ലബ്ബും തമ്മിലുള്ള ഫുട്ബോൾ മത്സരവും , ഓമനിന്റെയും ഇന്ത്യയുടേയും പരമ്പരാഗത കാലാരൂപങ്ങൾ അടക്കം വിവിധ കലാപരിപാടികളും നടക്കും. പ്രവേശനം സൗജന്യമാണ്.
========================================
#MM_തലക്കെട്ട്_2
സ്വകാര്യ മേഖലയിലെ സ്വദേശിവത്ക്കരണം ലക്‌ഷ്യം പിന്നിട്ടതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.ഈ വര്ഷം മെയ് അവസാനത്തിനുള്ളിൽ 25000 സ്വദേശികൾക്ക് തൊഴിൽ നൽകുകയായിരുന്നു ലക്‌ഷ്യം.
==============================================
#MM_തലക്കെട്ട്_3
മസ്കറ്റ് വിമാനത്താവളത്തിൽ വിവിധ പിഴകളടയ്ക്കാൻ ഇനി കൗണ്ടറിൽ ക്യൂ നിൽക്കേണ്ട. ഇതിനായി പുതിയ ഇലക്ട്രോണിക് കിയോസ്ക് ഉപകരണം സ്ഥാപിച്ചു. ട്രാഫിക് പിഴകൾ അല്ലെങ്കിൽ മറ്റ് നിയമലംഘന പിഴകൾ എന്നിവ ഇത് വഴി അടയ്ക്കാൻ സാധിക്കും.
===================================================
#MM_തലക്കെട്ട്_4
മുവാസലാത് മസ്കറ്റ്- ദുഃഖം- ഹൈമ റൂട്ടിൽ നാളെ മുതൽ സർവീസ് ആരംഭിക്കുന്നു. അസൈബയിൽ നിന്നാണ് സർവീസ് ആരംഭിക്കുക.
=============================================
#MM_തലക്കെട്ട്_5
മസ്കറ്റ് നഗരസഭയുടെ കീഴിലുള്ള ഖുറം ആംഫി തീയേറ്റർ അഞ്ചു വർഷത്തെ നടത്തിപ്പിനായി സ്വകാര്യ മേഖലയ്ക്ക് കൈമാറി. ഓർബിറ്റ് ഇവന്റസ് മാനേജമെന്റ് കമ്പനിക്കാണ് കരാർ നൽകിയത്.
==================================================
#MM_തലക്കെട്ട്_6
പാർക്ക് ചെയ്ത കാറുകൾ മോഷ്ടിച്ച കേസിലെ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരെ പിടികൂടിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. അൽ ഖൂദിൽ നിന്ന് അഞ്ചു കാറുകൾ മോഷ്ടിച്ച കേസിലാണ് ഇവർ പിടിയിലായത്.
============================================
Banner courtesy : മായാവി Habin K Hari ( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalay1alees.comസന്ദര്‍ശിക്കുക.




