26 NOVEMBER 2025
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

INNATHE THALAKKETTU

ഇന്നത്തെ തലക്കെട്ട്‌........... Vol#725.....21/03/2018....ബുധനാഴ്ച്ച

8 months 15 hours 49 minutes 10 seconds ago

#MM_തലക്കെട്ട്_1
ഒമാൻ വ്യോമയാന മേഖലയിൽ പുതുയുഗത്തിന് തുടക്കം കുറിച്ച് പുതിയ മസ്കറ്റ് രാജ്യാന്തര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചു.വൈകുന്നേരം അഞ്ചരയോടെ ഇറാഖിൽ നിന്നുള്ള WY462 വിമാനമാണ് പുതിയ വിമാനത്താവളത്തിൽ ആദ്യം ഇറങ്ങിയത്. പരമ്പരാഗത രീതിയിൽ ഇരു വശത്ത് നിന്നും ജലവർഷത്തോടെയാണ് വിമാനത്തെ പുതിയ ടെർമിനലിലേക്ക് വരവേറ്റത്. പഴയ വിമാനത്താവളത്തിൽ നിന്നും 3.40 ഓടെയായിരുന്നു അവസാനത്തെ ഫ്ലൈറ്റ്.പഴയ വിമാനത്താവളം ഇത് കഴിഞ്ഞ് വൈകാതെ അടച്ചു. പഴയ വിമാനത്താവളം വ്യോമയാന പരിശീലനകേന്ദ്രമായി മാറ്റിയെടുക്കാനാണ് ലക്ഷ്യമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രി അറിയിച്ചു.
പുതിയ വിമാനത്താവളത്തെ കുറിച്ച് യാത്രക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ 24351234 എന്ന നമ്പറിൽ കോൾസെന്റർ സദാ പ്രവർത്തന സജ്ജമാണെന്നും വിമാനത്താവള കമ്പനി അധികൃതർ അറിയിച്ചു.
====================================================
#MM_തലക്കെട്ട്_2
ഈ അധ്യയന വർഷം രാജ്യത്തെ ഇന്ത്യൻ സ്‌കൂളുകളിലേക്ക് പ്രവേശനം തേടുന്നവരിൽ നിന്നും അടിസ്ഥാന സൗകര്യ വികസന ഫണ്ടിനത്തിൽ, ക്യാപിറ്റൽ മേഖലയിലെ സ്‌കൂളുകളിൽ 100 റിയാലും മറ്റ് പ്രദേശങ്ങളിൽ 50 റിയാലും ഈടാക്കാനുള്ള തീരുമാനത്തിന് വിശദീകരണ കുറിപ്പുമായി ഇന്ത്യൻ സ്‌കൂൾ ഡയറക്റ്റർ ബോർഡ്!! 
സ്‌കൂളുകളിലെ പശ്ചാത്തല സൗകര്യങ്ങളുടെ ശോചനീയാവസ്ഥക്ക് സ്ഥായിയായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് അടിസ്ഥാന വികസന ഫണ്ടിന് രൂപം നല്കിയിരിക്കുന്നതെന്ന് ബോർഡ് ചെയർമാൻ വിൽസൺ ജോർജ് കുറിപ്പിൽ അറിയിച്ചു. എന്നാൽ ഫീസ് അടയ്ക്കാത്തതിനാൽ ഒരു വിദ്യാർത്ഥിക്കും ബോർഡിന് കീഴിലുള്ള സ്‌കൂളുകളിൽ പഠനാവസരമോ പ്രവേശനമോ നിഷേധിക്കില്ലെന്നു ചെയർമാൻ അറിയിച്ചു.
വികസന ഫണ്ടിലേക്കുള്ള തുക ഒരുമിച്ച് അടയ്ക്കാൻ ബുദ്ധിമുട്ടുള്ള രക്ഷകർത്താക്കൾക്ക് അത് രേഖാമൂലം അറിയിക്കാവുന്നതാണ്.ഈ രക്ഷകർത്തകൾക്ക് സൗകര്യപ്രദമായ തവണകളായി തുക അടയ്ക്കാൻ സൗകര്യമൊരുക്കും. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഫീസ് ഇളവ്, സ്പോണ്സര്ഷിപ് തുടങ്ങിയ സാധ്യതകളും ഉപയോഗപ്പെടുത്തം . ക്യാപിറ്റൽ സ്‌കൂളുകളിൽ മൂവായിരത്തിലധികം കുട്ടികളാണ് വൈകുന്നേരത്തെ ഷിഫ്റ്റിൽ പഠിക്കുന്നത്. ഇവരുടെ ദുരിതത്തിന് പരിഹാരം കാണാൻ അൽ അൻസബ് സ്‌കൂളിന്റെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനും ഈ വർഷാവസാനം സ്‌കൂൾ പ്രവർത്തനം ആരംഭിക്കുന്നതോടെ വൈകീട്ടുള്ള ഷിഫ്റ്റുകൾ പാടെ ഒഴിവാക്കാനുമാണ് ബോർഡിന്റെ ശ്രമം. ഒപ്പം 45 മുതൽ 50 കുട്ടികളെ വരെ ഒരു ക്ലാസിൽ തിങ്ങി നിറയുന്ന അവസ്ഥയ്ക്കും പരിഹാരമാകും.
സ്‌കൂളുകളിലെ ഫീസ് ഏകീകരണത്തിനുള്ള ശ്രമങ്ങൾ പ്രായോഗികമല്ലെന്നാണ് ബോർഡ് വിലയിരുത്തൽ. എല്ലാ സ്‌കൂളുകൾക്കും ബാധകമായ പൊതുവായ നിർദേശങ്ങൾ നൽകുകയാണ് ബോർഡ് ചെയ്യുന്നത്.വ്യത്യസ്ത ഫീസ് ഘടന നിലനിൽക്കുന്ന സ്‌കൂളുകൾ ഈ നിർദേശങ്ങൾ വ്യത്യസ്ത സമീപനങ്ങളോടെയാണ് നടപ്പിലാക്കുക. അത് കൊണ്ട് തന്നെ വിവിധ ഇന്ത്യൻ സ്‌കൂളുകളിലെ ഫീസ് താരതമ്യം ചെയ്യുന്നത് ആശയക്കുഴപ്പത്തിന് വഴിവെയ്ക്കുമെന്നും ചെയർമാൻ പറഞ്ഞു.
======================================
#MM_തലക്കെട്ട്_3
സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം ലക്ഷ്യത്തോട് അടുക്കുന്നു. കഴിഞ്ഞ ഡിസംബർ മുതൽ മാർച്ച് ആദ്യ വാരം വരെ 18,344 സ്വദേശികൾക്ക് തൊഴിൽ ലഭിച്ചതായി മാനവ വിഭവശേഷി മന്ത്രലയം അറിയിച്ചു.സ്വകാര്യ മേഖലയിൽ 25000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് മന്ത്രിസഭാ കൗൺസിലിന്റെ തീരുമാനം. 
================================================
#MM_തലക്കെട്ട്_4
കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കളുടെ വില്പനയുമായി ബന്ധപ്പെട്ട് മത്രയിൽ വിദേശിയെ പോലീസ് പിടികൂടി. കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളുടെ തീയതി തിരുത്തി വില്പന നടതിയിതിനാലാണ് ഇയാൾ പിടിയിലായത്.
=================================================
Job Vacancy

Indian School Ibri urgently requires a Mathematics teacher for Senior Secondary section. 
Attractive pay offered.
If interested plz contact this number at the earliest.
Mr. Unnikrishnan
‭9985 4642‬

Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 ..... ശനിയാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 .....ശനിയാഴ്ച്ച ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2025. |
62116722 Hits