#MM_തലക്കെട്ട്_1
രാജ്യത്ത് വീണ്ടും മെർസ് ബാധ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ബാത്തിന ഗവർണറേറ്റിൽനിന്നുള്ള 74കാരനാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ ഡിസംബറിലാണ് ഒമാനിൽ അവസാനമായി മെർസ് ബാധ റിപ്പോർട്ട് ചെയ്തത്.
====================================================
#MM_തലക്കെട്ട്_2
ബുറൈമി ഇന്ത്യൻ സ്കൂളിൽ ഒമ്പത്, 10 ക്ലാസുകൾ ആരംഭിക്കാൻ സി.ബി.എസ്.ഇയുടെ അനുമതി ലഭിച്ചു.വെള്ളിയാഴ്ച വൈകീട്ട് നടന്ന സഹം ഇന്ത്യൻ സ്കൂളിെൻറ ഉദ്ഘാടന ചടങ്ങിലാണ് ഡയറക്ടർ ബോർഡ് ചെയർമാൻ വിൽസൺ വി.ജോർജ് ബുറൈമി സ്കൂളിെൻറ സെക്കൻഡറി പദവി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2010ലാണ് ബുറൈമി ഇന്ത്യൻ സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. നിലവിൽ എട്ടാംക്ലാസ് വരെയാണ് ഉണ്ടായിരുന്നത്. തുടർ പഠനത്തിന് സൊഹാർ സ്കൂളിനെ ആശ്രയിക്കാൻ നിർബന്ധിതരായിരുന്ന കുട്ടികൾക്ക് ഏറെ ആശ്വാസമാണ് ഈ അനുമതി. ദീർഘയാത്ര മൂലം കുട്ടികളും രക്ഷാകർത്താക്കളും ഏറെ പ്രയാസമാണ് അനുഭവിച്ച് വന്നിരുന്നത്.
======================================
#MM_തലക്കെട്ട്_3
വിൽപനക്കായി കാലാവധി കഴിഞ്ഞ മത്സ്യം സൂക്ഷിച്ച കേസിൽ കുറ്റാരോപിതർക്ക് മൂന്ന് വർഷം തടവും രണ്ടായിരം റിയാൽ പിഴയും ശിക്ഷ !!!സീബ് പ്രിലിമിനറി കോടതിയാണ് ശിക്ഷ വിധിച്ചത്. ഗാലയിലെ കമ്പനിയിൽനിന്ന് 659 കിലോ. കിലോ മത്സ്യം പിടിച്ചെടുത്ത കേസിലാണ് കോടതി നടപടി.
================================================
#MM_തലക്കെട്ട്_4
ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ റോഡ് ഷോ സംഘടിപ്പിക്കുന്നു. ഈമാസം 27നാണ് ഇന്ത്യാ ടൂറിസം എന്ന് പേരിട്ടിരിക്കുന്ന പരിപാടി. ഇന്ത്യന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഒമാനികള്‍ക്ക് പരിചയപ്പെടുത്തുകയും അവരെ ആകര്‍ഷിക്കുകയുമാണ് ലക്ഷ്യം.വൈകിട്ട് ആറ് മണി മുതല്‍ എംബസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്റുമാര്‍, എയര്‍ലൈന്‍സ് അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 24684517 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്
==============================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്‍ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക




