#MM_തലക്കെട്ട്_1
അടിയന്തിര ആവശ്യം കണക്കിലെടുത്ത് ഒ-നെഗറ്റിവ് രക്തഗ്രൂപ് ഉടമകൾ രക്തദാനത്തിനായി മുന്നോട്ട് വരണമെന്ന് ഒമാൻ ബ്ലഡ് ബാങ്ക് ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു. താല്പര്യമുള്ളവർക്ക് ബൗഷർ ബ്ലഡ് ബാങ്കിലോ , ഇബ്ര ശാഖയിലോ രക്തം ദാനം ചെയ്യാം.
====================================================
#MM_തലക്കെട്ട്_2
ആദം- തുമ്റയ്ത് റോഡ് ഇരട്ടിപ്പിക്കൽ പദ്ധതി അടുത്ത വർഷത്തോടെ പൂർത്തിയാകുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.സാമ്പത്തിക ഞെരുക്കം ഉള്ള സാഹചര്യത്തിലും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിലവിലെ നിർമാണ ജോലികൾ പൂർത്തിയാകുന്നതോടെ മസ്കറ്റിൽ നിന്ന് ഹൈമയിലേക്കുള്ള 600 കിലോമീറ്റർ റോഡ് പൂർത്തിയാകും.മസ്കറ്റ് സലാല റോഡിലെ ബാക്കിയുള്ള 400 കിലോമീറ്റർ അടുത്ത വർഷത്തോടെ പൂർത്തിയാകും.
======================================
#MM_തലക്കെട്ട്_3
പുതുതായി രെജിസ്റ്റർ ചെയ്യുന്ന ചെറുകിട-ഇടത്തരം കമ്പനികളുടെ എണ്ണത്തിൽ കുറവ്. ജനുവരിയിൽ മൊത്തം 606 കമ്പനികളാണ് രെജിസ്റ്റർ ചെയ്യപ്പെട്ടത്. മുൻ വർഷങ്ങളെ അപേക്ഷിചച്ച് ചില ഗവര്നെറ്റുകളിൽ അൻപതു ശതമാനത്തിന്റെ കുറവുണ്ടായതായി ചെറുകിട വ്യവസായ പൊതു അതോറിറ്റി കണക്കുകൾ പറയുന്നു.
================================================
#MM_തലക്കെട്ട്_4
മാർച്ച് ഒന്ന് മുതൽ നിലവിൽ വരുന്ന ട്രാഫിക്ക് നിയമ ഭേദഗതികൾ പ്രകാരം പരിശീലക ലൈസൻസ് ഉള്ള ആൾ കൂടെ ഇല്ലാതെ ഡ്രൈവിങ് പരിശീലിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ OMR35 പിഴയും ഒരു ബ്ലാക് പോയിന്റും ലഭിക്കും.
=================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക




