#MM_തലക്കെട്ട്_1
മുവാസലാത് വൈകാതെ പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കും.100 പുതിയ ബസ്സുകൾ ഇതിനായി കമ്പനി വാങ്ങിയിട്ടുണ്ട്. പുതിയ റൂട്ടുകൾ ഏതൊക്കെയെന്ന് മുവാസലാത് വൈകാതെ പ്രഖ്യാപിക്കുമെന്ന് വക്താവ് അറിയിച്ചു.
============================================================
#MM_തലക്കെട്ട്_2
ദോഫാറിൽ വ്യാപാര സ്ഥാപനത്തിൽ തീ പിടിത്തം. പ്രമുഖ വസ്ത്ര വ്യാപാര ഗ്രൂപ്പായ R & B യുടെ സലാല സനയ ഔട്ലെറ്റിനാണ് തീപിടുത്തം ഉണ്ടായത്.സിവിൽ ഡിഫൻസ് തീ മറ്റു കടകളിലേക്ക് വ്യാപിക്കുന്നതിനു മുൻപ് എത്തി തീ അണച്ചു . സംഭവത്തിൽ ആർക്കും പരിക്കില്ല.
============================================================
#MM_തലക്കെട്ട്_3
മരുഭൂമിയിലും പർവത മേഖലകളിലും കാണപ്പെടുന്ന അപൂർവ ഇനം ആടുകളെ വേട്ടയാടിയതിന് മൂന്ന് പേരെ ദോഫാർ പോലീസ് അറസ്റ് ചെയ്തു.പിടികൂടിയവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈ മാറി .വന്യ ജീവി നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 24696333 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
============================================================
#MM_തലക്കെട്ട്_4
ആരോഗ്യ മേഖലയിലെ സുരക്ഷയ്ക്കും നിലവാരത്തിനും ഇത്തവണത്തെ അറബ് ഹോസ്പിറ്റൽ ഫെഡറേഷൻ അവാർഡ് ഒമാൻ ആരോഗ്യ മന്ത്രിക്ക്. ആരോഗ്യ മേഖലയിൽ നേതൃ ഗുണമുള്ളവരെ വാർത്തെടുക്കുക ലക്ഷ്യമിട്ട് 2004 മുതൽ നൽകി വരുന്നതാണ് ഈ അവാർഡ്.
================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക




