ഒമാനിലെ അതിമനോഹരമായ സിങ്ക് ഹോള്‍ യാത്ര ആസ്വദിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് വേണ്ടി

ബീമ സിങ്ക് ഹോൾ അഥവാ ഹവിയത് നജിം പാർക്ക് എന്നും ഇത് അറിയപ്പെടുന്നു. ഉൽക്ക വീണ് ഉണ്ടായതാണ് ഈ വലിയ ഗർത്തം എന്നാണ് പൊതുവേയുള്ള വിശ്വാസം. വെള്ളത്തിനുള്ള ഉപ്പുരസവും വെളളത്തിന്റെ ലെവൽ സമുദ്രനിരപ്പായതുകൊണ്ടും അടിയിലൂടെ കടലിലേക്ക് ബന്ധമുണ്ട് എന്ന് ഉറപ്പാണ്. നീല നിറമുള്ള തെളിഞ്ഞ വെള്ളം ആരെയും ചാടി നീന്താൻ തോന്നിപ്പിക്കും.



